പ്രാദേശികം

നരിക്കുനി ഒൻപതാം വാർഡിൽ സ്പന്ദനം പദ്ധതി ഉദ്ഘാടനവും സെമിനാറും നാളെ

നരിക്കുനി | ഒൻപതാം വാർഡിലും പരിസരങ്ങളിലെയും ആരോഗ്യ മേഖലയെ ലക്ഷ്യമാക്കി സ്പന്ദനം പദ്ധതിക്ക് രൂപം നൽകി. ജൈവ അജൈവമാലിന്യങ്ങളുടെ ശാസ്ത്രീയമായ സംസ്കരണം ഉറപ്പുവരുത്തുക, വാർഡിലും പരിസരങ്ങളിലും സമ്പൂർണശുചിത്വം ഉറപ്പ് വരുത്തുക, ജൈവ കൃഷികളിലൂടെ വിഷരഹിതഭക്ഷണം, കൃത്യമായവ്യയാമം തുടങ്ങിയപ്രവർത്തനങ്ങളിലൂടെ ആരോഗ്യം സംരക്ഷിക്കുകയാണ് സ്പന്ദനം പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. വ്യായാമ പരിശീലനം, രോഗനിർണയക്യാമ്പ്, മെഡിക്കൽക്യാമ്പ്, എക്സ്ബിഷൻ, കൗൺസലിംങ്, തുടർച്ചയായ ആരോഗ്യ ബോധവൽക്കരണം, ജൈവകൃഷി പ്രോത്സാഹിപ്പിക്കുക വഴി വിഷരഹിതഭക്ഷണം, ഔഷധസസ്യങ്ങളുടെ ചികിത്സാരീതിയെകുറിച്ച് ബോധവൽകരണവും ഒപ്പം ഔഷധതോട്ടം പദ്ധതിയും പദ്ധതികളിൽ പ്രധാനപെട്ടവയാണ്.

വിവിധ ക്ലസ്റ്ററുകൾ, ഹെൽത്ത്ടീം കമ്മിറ്റി, കാർഷികസമിതി എന്നിവയെ ഏകോപിപ്പിച്ച് വാർഡ് മെമ്പർസി.കെ.സലീമിൻ്റെ നേതൃത്വത്തിലാണ് സ്പന്ദനം പദ്ധതിപ്രവർത്തനം നടക്കുക.

സ്പന്ദനത്തിന്റെ ഉദ്ഘാടനം നാളെ രാവിലെ പത്തിന് എം കെ രാഘവൻ എം പി നിർവഹിക്കും. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജൗഹർ പൂമംഗലത്തിൻ്റെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബഹു. കെ പി സുനിൽകുമാർ മുഖ്യാതിഥിയായി പങ്കെടുക്കും. വിവിധ ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ആരോഗ്യ,കാർഷിക വകുപ്പ് ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുക്കും. തുടർന്ന് നടക്കുന്ന സെമിനാറിൽ ആരോഗ്യവും ശുചിത്വവും, ജൈവ കൃഷി ആരോഗ്യത്തിന്, ഔഷധസസ്യങ്ങളും ഉപയോഗങ്ങളും എന്നീ വിഷയങ്ങളിൽ ക്ലാസ് നടക്കും.