ഒമാക് സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു
തിരുവമ്പാടി | സ്വതന്ത്ര ഭാരതത്തിന്റെ എഴുപത്തിയെട്ടാമത് സ്വാതന്ത്ര്യദിനാഘോഷം ഓൺലൈൻ മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ ഓൺലൈൻ മീഡിയാ റിപ്പോർട്ടേഴ്‌സ് അസോസിയേഷൻ – ഒമാക് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു.
ഒമാക് ജില്ലാ പ്രസിഡൻ്റ് ഹബീബി പതാക ഉയർത്തി. പ്രതിജ്ഞയും ദേശീയഗാനവും മാത്രം നടത്തിയ ലളിതമായ ചടങ്ങിൽ വയനാട് ദുരന്തത്തിൽ മൃതിയടഞ്ഞവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു.
എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ അംഗങ്ങളുടെ മക്കൾക്ക് മൊമെന്റോയും പരിപാടിയിൽ സംബന്ധിച്ചവർക്ക് ഉപഹാരങ്ങളും നൽകി.
തിരുവമ്പാടിയിൽ നടന്ന പരിപാടിക്ക് മുൻ പ്രസിഡണ്ട് ഫാസിൽ തിരുവമ്പാടി, സെക്രട്ടറി ഷമ്മാസ് കത്തറമ്മൽ, ട്രഷറർ സത്താർ പുറായിൽ, വൈസ് പ്രസിഡണ്ടുമാരായ സലാഹുദ്ദീൻ മെട്രോ ജേണൽ, ഗോകുൽ ചമൽ, ജോയിന്റ് സെക്രട്ടറിമാരായ റഫീഖ് നരിക്കുനി, റാഷിദ് ചെറുവാടി, കുട്ടൻ കോരങ്ങാട് എന്നിവർ നേതൃത്വം നൽകി.
Highlight: The 78th Independence Day celebration of independent India was organized by Online Media Reporters Association – OMAK Kozhikode District Committee.