ശിശുദിനത്തോടനുബന്ധിച്ച് കുട്ടികൾക്കായി മത്സരങ്ങൾ
കോഴിക്കോട് | നവംബർ 14 ലെ ശിശുദിനാഘോഷം ജില്ലാ ശിശുക്ഷേമ സമിതി നേതൃത്വത്തില്‍ വിപുലമായി സംഘടിപ്പിക്കുന്നു. എല്‍പി, യുപി വിഭാഗം കുട്ടികള്‍ക്കായി ഒക്ടോബര്‍ 20 ന് രാവിലെ 10 മുതല്‍ മാനാഞ്ചിറ മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പ്രസംഗ മത്സരവും എല്‍പി, യുപി, എച്ച്എസ്, എച്ച്എസ്എസ് വിഭാഗം കുട്ടികള്‍ക്ക് ഒക്ടോബര്‍ 19 ന് രാവിലെ 10 ന് മാനാഞ്ചിറ ജിടിടിഐ (മെന്‍) ല്‍ വെച്ച് കഥ, കവിത, ഉപന്യാസ രചനാ മത്സരവും സംഘടിപ്പിക്കുന്നു.
കോഴിക്കോട് ജില്ലാ ശിശുക്ഷേമ സമിതി എന്ന Fb പേജില്‍ രജിസ്‌ട്രേഷനാവശ്യമായ ഗൂഗിള്‍ ഫോമിന്റെ ലിങ്ക് ലഭ്യമാണ്. ഫോണ്‍: 94955 00074.