പ്രാദേശികം

നരിക്കുനി സ്വദേശിയായ മലയാളി ഗവേഷകന് ഐ-സ്റ്റെറ്റ് കോൺഫറൻസിൽ പങ്കെടുക്കാൻ അവസരം

നരിക്കുനി | മലേഷ്യൻ യുനിവേഴ്‌സിറ്റി ഓഫ് സെയിൻ‌സിൽ ഒക്ടോബർ 15നും 16നും നടക്കുന്ന ഐ-സ്റ്റെറ്റ് അന്താരാഷ്ട്ര സെമിനാറിൽ കോട്ടയം മണർകാട് സെന്റ് മേരീസ് കോളേജ് ഹിസ്റ്ററി വിഭാഗം തലവനും അസോസിയേറ്റ് എൻ സി സി ഓഫീസറുമായ ലഫ്റ്റനന്റ് മൊയ്തീൻ സി പങ്കെടുക്കും. നരിക്കുനി വട്ടപ്പാറപൊയിൽ ആണ് അദ്ദേഹത്തിന്റെ സ്വദേശം.

പതിനഞ്ചാം നൂറ്റാണ്ടിൽ മിംങ് രാജവംശത്തിൽ ചൈനയിൽ നിന്ന്‌ കേരളമടങ്ങുന്ന പ്രദേശങ്ങളിലേക്ക് യാത്ര നടത്തിയ ഷാങ്ങ് ഹീ യുടെ സന്ദർശനം മലേഷ്യൻ നഗരമായ മലാക്കയുടെ വ്യാപാര വാണിജ്യ-സംസ്കാരിക വികസനത്തിന് വഹിച്ച പങ്കിനെ കുറിച്ചുള്ള പഠനം സെമിനാറിൽ അവതരിപ്പിക്കും. ഡോ. റോസമ്മ മാത്യുവിന്റെ കീഴിൽ ചങ്ങനാശ്ശേരി അസംപ്ഷൻ കോളേജിൽ മൊയ്തീൻ സി ഇപ്പോൾ റിസർച്ച് ചെയ്യുന്നുണ്ട്.