പ്രാദേശികം

ജനവിധി തേടി നരിക്കുനിയിൽ നാല് മുൻ പ്രസിഡന്റുമാർ

നരിക്കുനി | വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ നരിക്കുനി ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിലേക്ക് നാല് മുൻ പ്രസിഡന്റുമാരാണ് ഇത്തവണ മത്സരിക്കു ന്നത്. ഇതോടൊപ്പം ഒരു മുൻ വൈസ് പ്രസിഡന്റും അങ്കത്തട്ടിലുണ്ട്.

2005-10 കാലയളവിൽ പ്രസിഡന്റായിരുന്ന എം പി റുഖിയ ടീച്ചർ അഞ്ചാം വാർഡി ൽ നിന്ന് എൽ ഡി എഫിന് വേണ്ടിയാണ് മത്സരിക്കുന്നത്. കഴിഞ്ഞ ഭരണ സമിതിയിലെ പ്രസിഡന്റുമാരായ സി കെ സലീം നാലാം വാർഡിൽ നിന്നും ജൗഹർ പൂമംഗലം പതിനേഴാം വാർഡിൽ നിന്നും ടി കെ സുനിൽകുമാർ പതിമൂന്നാം വാർഡിൽ നിന്നും യു ഡി എഫിന് വേണ്ടിയാണ് മത്സരിക്കുന്നത്.  വൈസ് പ്രസിഡന്റായിരുന്ന സി പി ലൈല യു ഡി എഫ് സ്ഥാനാർഥിയായി ഏഴാം വാർഡിൽ നിന്നാണ് ജനവിധി തേടുന്നത്.