കുടുംബശ്രീ ഓണചന്തക്ക് നരിക്കുനിയിൽ തുടക്കം
നരിക്കുനി | നരിക്കുനി ഗ്രാമപഞ്ചായത്ത് കുടുംബശ്രീയുടെ ഓണചന്ത നരിക്കുനി ഓപ്പൺ സ്റ്റേജിൽ ആരംഭിച്ചു. സിഡിഎസ് ചെയർപേഴ്സൺ വത്സലയുടെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജൗഹർ പൂമംഗലം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് സി പി ലൈല മെമ്പർ ടി രാജുവിന് ഉൽപ്പന്നങ്ങളുടെ ആദ്യ വില്പന നടത്തി. ചെയർമാന്മാരായ മൊയ്തി നെരോത്ത്, സുബൈദ കൂടത്തൻകണ്ടിയിൽ, സുനിൽകുമാർ തേനാറുകണ്ടിയിൽ, മെമ്പർമാരായ ലതിക കെ കെ , മിനി വി പി, ഉമ്മുസൽമ ,സി കെ സലിം ,മിനി പുല്ലംകണ്ടിയിൽ, അബ്ദൽ മജീദ് ടി പി, ഷറീന ഈങ്ങാപാറയിൽ, സുബൈദ ,ദീപ, എന്നിവർ സംസാരിച്ചു. കൂടാതെ കുടുംബശ്രീ സിഡിഎസ് ,എ ഡി എസ് അംഗങ്ങൾ മറ്റു കുടുംബശ്രീ സഹോദരിമാർ ചടങ്ങിൽ സംബന്ധിച്ചു.
Highlight: Narikuni Gram Panchayat Kudumbashree’s Onachanta started at Narikuni Open Stage. Gram Panchayat President Jauhar Poomangalam inaugurated the event under the chairmanship of CDS Chairperson Valsala.