കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ ഓണം വിപണന മേള
എളേറ്റിൽ | കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് ഓണം വിപണന മേള പഞ്ചായത്ത് പ്രസിഡന്റ് സാജിദത് ഉദ്ഘാടനം ചെയ്തു. എളേറ്റിൽ വട്ടോളി ബസ്റ്റാന്റ് പരിസരത്താണ് മേള സജ്ജീകരിച്ചിരിക്കുന്നത്. ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി കെ അബ്ദുറഹിമാൻ അധ്യക്ഷനായിരുന്നു. ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മംഗലങ്ങാട്ട് മുഹമ്മദ് മാസ്റ്റർ, വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ വഹീദ കയ്യലശേരി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ജസ്‌ന അസ്സയിൻ, ബ്ലോക്ക് മെമ്പർ ടി എം രാധാകൃഷ്ണൻ, മെമ്പർമാരായ വിനോദ് എം പി, ജബ്ബാർ മാസ്റ്റർ, മജീദ്, റംല മക്കാട്ട് പൊയിൽ, വി പി അഷ്‌റഫ്,മുഹമ്മദലി,പ്രിയങ്ക കരൂഞ്ഞിയിൽ,പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് എം എ ഗഫൂർ മാസ്റ്റർ,കാനറാ ബാങ്ക് മാനേജർ നിധിൻ, വലിയ പറമ്പ് ബാങ്ക് സെക്രട്ടറി ഇക്ബാൽ കത്തറമ്മൽ സി ഡി എസ് മെമ്പർ ശ്യാമള രവീന്ദ്രൻ,കമ്മ്യൂണിറ്റി കൗൺസിലർ ധന്യ പി സുരേഷ്, ഹരിത കർമ്മ സേന സെക്രട്ടറി ശരണ്യ തുടങ്ങിയവരും ആശംസകൾ അറിയിച്ചു സംസാരിച്ചു .സി ഡി എസ് അംഗങ്ങൾ,കുടുംബശ്രീ അയൽക്കൂട്ട അംഗങ്ങൾ, ഹരിത സേന അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്ത പരിപാടിയിൽ സി ഡി എസ് ചെയർപേഴ്സൺ ജസീറ എൻ പി സ്വാഗതവും അക്കൗണ്ടന്റ് ജസ്‌ന നന്ദിയും അറിയിച്ചു.