പ്രാദേശികം

നരിക്കുനി ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം ക്വാർട്ടേഴ്സ് ചുറ്റുമതിൽ, ഗേറ്റ്, ഡ്രൈനേജ്,നവീകരിച്ച ടോയ്ലറ്റ് ഉദ്ഘാടനം

നരിക്കുനി | ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ 22 ലക്ഷം രൂപ വകയിരുത്തി നിർമ്മിച്ച നരിക്കുനി ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം ക്വാർട്ടേഴ്സ് ചുറ്റുമതിൽ, ഗേറ്റ്, ഡ്രൈനേജ്,നവീകരിച്ച ടോയ്ലറ്റ് എന്നിവയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ പി സുനിൽകുമാർ നിർവഹിച്ചു.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സർജാസ് കുനിയിൽ അധ്യക്ഷത വഹിച്ചു. നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജൗഹർ പൂമംഗലം മുഖ്യാതിഥിയായി.

അസിസ്റ്റൻറ് എൻജിനീയർ ഐ നിഷ റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷിഹാന രാരപ്പൻകണ്ടി, നരിക്കുനി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സിപി ലൈല, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.കെ സുനിൽകുമാർ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മൊയ്തി നെരോത്ത്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മിനി പുല്ലൻ കണ്ടി മജീദ് തലപ്പൊയിൽ,സലിം സി.കെ, ജോയിൻ്റ് ബി.ഡി.ഒ അഭിനേഷ് കുമാർ,എച്ച് എം സി അംഗങ്ങളായ രാധാകൃഷ്ണൻ മാസ്റ്റർ, ഒ. പി മുഹമ്മദ് ഇഖ്ബാൽ, എൻ .ബാലകൃഷ്ണൻ എൻ.പി രാമകൃഷ്ണൻ, മജീദ് മഠത്തിൽ, ഈസ്സഹാജി എന്നിവർ സംസാരിച്ചു.മെഡിക്കൽ ഓഫീസർ ഡോക്ടർ ബേബി പ്രീത സ്വാഗതവും ഹെൽത്ത് ഇൻസ്പെക്ടർ ശ്രീജിത്ത് നന്ദിയും പറഞ്ഞു.

Highlight: Inauguration of Narikuni Block Family Health Center Quarters Enclosure, Gate, Drainage and Refurbished Toilet constructed with an allocation of Rs.22 lakhs in Chelannoor Block Panchayat Annual Plan