പ്രാദേശികം

കാട്ടുപന്നികളെ കൊല്ലാൻ അംഗീകൃത ഷൂട്ടർമാരെ ക്ഷണിക്കുന്നു

നരിക്കുനി | ഗ്രാമപഞ്ചായത്തിലെ ജനവാസ മേഖലകളിൽ ജനങ്ങളുടെ ജീവനും സ്വത്തിനും നാശം വരുത്തുന്ന കാട്ടുപന്നികളെ അനുവദനീയമായ മാർഗങ്ങളിലൂടെ കൊന്ന് ഇല്ലായ്മ ചെയ്യാൻ അംഗീകൃത ഷൂട്ടർമാരെ ക്ഷണിക്കുന്നു. അംഗീകൃത ഷൂട്ടർമാർ ഡിസംബർ 18നകം ബന്ധപ്പെട്ട രേഖകൾ സഹിതം നരിക്കുനി ഗ്രാമപഞ്ചായത്ത് ഓഫീസിൽ നേരിട്ട് ഹാജരാകണം. വിശദ വിവരങ്ങൾക്ക് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുമായി ബന്ധപ്പെടുക.