അഭിലാഷ് സാറിനൊരു ബിഗ് സല്യൂട്ട്; ദുരന്തമുഖത്തെ പ്രവർത്തനങ്ങൾക്ക് അഭിനന്ദന പ്രവാഹം
നരിക്കുനി | വയനാട് ദുരന്തത്തിന്റെ രക്ഷാപ്രവർത്തനത്തിൽ തുടക്കം മുതൽ നിർണായക സാന്നിധ്യവുമായി നിറഞ്ഞുനിന്ന അഗ്നിശമന സേനാ ഉദ്യോഗസ്ഥൻ നരിക്കുനി സ്വദേശി പന്നിപ്പൊയിൽ അഭിലാഷിന് അഭിനന്ദന പ്രവാഹം. മുഖ്യധാരാ മാധ്യമങ്ങളിലും സാമൂഹിക മാധ്യമങ്ങളിലുമെല്ലാം അഭിലാഷടങ്ങുന്ന സംഘത്തിന്റെ പ്രവർത്തനങ്ങൾ അടുത്ത ദിവസങ്ങളിലെ പ്രധാന ചർച്ചയാണ്. രക്ഷാപ്രവർത്തനത്തിൽ നിർണായകമായ റോപ് റെസ്ക്യൂ ഒരുപാട് ജീവനുകൾ തന്നെ രക്ഷിച്ചെടുക്കാൻ കാരണമായിരുന്നു.