പ്രാദേശികം

വയനാട് പുനരധിവാസത്തിന് തന്റേതായ കയ്യൊപ്പു ചാര്‍ത്തി ശംസുദ്ദീൻ മേലേപ്പാട്ട്

നരിക്കുനി | വയനാട് ദുരന്തത്തില്‍ ഇരയാവരെ പുനരധിവസിപ്പിക്കാനുള്ള ശ്രമത്തിന് തന്റേതായ കയ്യൊപ്പു ചാര്‍ത്തി നരിക്കുനി സ്വദേശി ശംസുദ്ദീന്‍ മേലേപ്പാട്ട്. ഡല്‍ഹിയില്‍ മലബാര്‍ കാര്‍സ് എന്ന സ്ഥാപനത്തിന്റെ ഉടമയാണ് അദ്ദേഹം.
ദുരന്തത്തില്‍ വീടും ഉപജീവന മാര്‍ഗമായ ജീപ്പും നഷ്ടപ്പെട്ട മുണ്ടക്കൈ സ്വദേശി നിയാസിന്റെ പ്രയാസം സോഷ്യല്‍ മീഡിയയിലൂടെ മനസ്സിലാക്കിയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി അദ്ദേഹത്തിന് ജീപ്പ് വാങ്ങി നല്‍കാന്‍ തീരുമാനിക്കുകയും സഹായഭ്യര്‍ത്ഥന നടത്തുകയും ചെയ്തു. വയനാടിനുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് നേരത്തെ ആഗ്രഹിച്ച ശംസുദ്ദീന്‍ ഇത് ശ്രദ്ധയില്‍ പെട്ടയുടനെ ആ ദൗത്യത്തിന്റെ പകുതി ചെലവ് വഹിക്കാന്‍ സന്നദ്ധനാവുകയായിരുന്നു. ബാക്കിവരുന്ന തുക കൂടി സ്വരൂപിച്ച ശേഷം വാങ്ങിയ ജീപ്പ് ഇന്ന് രാവിലെ ചൂരല്‍ മലയില്‍ നടന്ന ചടങ്ങില്‍ പ്രമുഖ വ്യക്തികളുടെ സാന്നിധ്യത്തില്‍ നിയാസിന് കൈമാറി.

highlight: After learning about the plight of Niasin, a native of Mundakai, who lost his house and his means of livelihood in the disaster, the Youth State Committee decided to buy an office jeep and appealed for help. When Shamsuddin, who had earlier wanted to do something for Wayanad, noticed this, he was willing to bear half the cost of the work.