പ്രാദേശികം

എസ് ഡി പി ഐ പുതിയ പഞ്ചായത്ത് ഭാരവാഹികളെ തെരഞ്ഞെടുത്തു

നരിക്കുനി | എസ് ഡി പി ഐ നരിക്കുനി പഞ്ചായത്ത് 2024 -2027 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. യോഗത്തിൽ ജില്ലാ വൈസ്പ്രസിഡണ്ട് വാഹിദ് ചെറുവറ്റ തെരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചു. മണ്ഡലം സെക്രട്ടറി ഇപിഎ റസാഖ് സന്നിഹിതനായിരുന്നു. കെ കെ അബ്ദുസമദ് റിപ്പോർട്ട് അവതരിപ്പിച്ചു. സമദ് കെ കെ സ്വാഗതവും റയീസ് കെ പി നന്ദിയും പറഞ്ഞു.

പുതിയ ഭാരവാഹികളായി കെ കെ അബ്ദുസമദ് (പ്രസിഡണ്ട്), എം കെ അബ്ദുറഹ്മാൻ മാസ്റ്റർ (വൈസ് പ്രസിഡണ്ട്), റയീസ് കെ.പി (സെക്രട്ടറി), അബൂബക്കർ പി പി (ജോ:സെക്രട്ടറി), നിഖ്റാജ് പാലങ്ങാട് (ജോ:സെക്രട്ടറി), നാസർ എം പി (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
മറ്റുകമ്മിറ്റി അംഗങ്ങൾ -ഇബ്റാഹിം വി കെ (കൗൺസിലർ), ബഷീർ സിപി, അഷ്റഫ് കെ ഒ, റഷീദ് പി കെ , ബഷീർ കെ പി, റഷീദ് കെ ,ഷമീർ വി ആർ