നരിക്കുനിയിൽ നിന്നും പുറപ്പെട്ട ബസ് പന്തീർപാടത്ത് അപകടത്തിൽപെട്ടു ; നിരവധി പേർക്ക് പരുക്ക്
നരിക്കുനി | നരിക്കുനിയിൽ നിന്നും മെഡിക്കൽ കോളേജ് വഴി കോഴിക്കോട്ടേക്ക് സർവീസ് നടത്തുന്ന സ്വകാര്യ ബസ് കുന്ദമംഗലം പന്തീർപാടത്ത് അപകടത്തിൽ പെട്ടു. നിയന്ത്രണം വിട്ട ബസ് മരത്തിൽ ഇടിക്കുകയായിരുന്നു. ഉച്ചക്ക് ഒന്നരക്ക് ശേഷമാണ് അപകടം. മുപ്പതോളം പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇതിൽ മൂന്നു പേരുടെ നില ഗുരുതരമാണ്. പരുക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.