ഉരുളക്കിഴങ്ങ് കട്ടർ കൈയിൽ കുടുങ്ങിയ പത്തുവയസ്സുകാരന് രക്ഷകരായി നരിക്കുനി അഗ്നിരക്ഷാസേന
നരിക്കുനി | പത്തുവയസ്സുകാരൻ എസ്റ്റേറ്റ് മുക്ക് സ്വദേശി സാബിത്തിന്റെ കൈയിൽ കുടുങ്ങിയ ഉരുളക്കിഴങ്ങ് കട്ടർ നരിക്കുനി അഗ്നിരക്ഷാ സേന പുറത്തെടുത്തു. കട്ടർ കുടുങ്ങിയ നിലയിൽ സ്റ്റേഷനിലെത്തിയ സാബിത്തിന്റെ കൈയിൽ നിന്നും റിംഗ് കട്ടറിന്റെ സഹായത്തോടെയാണ് പുറത്തെടുത്തത്. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ റെജിൻ, അഭിഷേക്, സന്ദീപ്, ഷജിത് എന്നിവരുടെ സഹായത്തോടെയായിരുന്നു രക്ഷാപ്രവർത്തനം.
വീഡിയോ കാണാം 🔻