കൊടുവള്ളി സബ് ജില്ലാ വടം വലി; ചക്കാലക്കൽ എച്ച് എസ് എസിന് ഇരട്ടകിരീടം
എളേറ്റിൽ | എം ജെ ഹയർ സെക്കണ്ടറി സ്‌കൂളിൽ നടന്ന കൊടുവള്ളി സബ്ജില്ലാ സ്കൂൾ വടംവലി മത്സരത്തിൽ ചക്കാലക്കൽ ഹയർ സെക്കണ്ടറി സ്‌കൂളിന് ഇരട്ടക്കിരീടം. സീനിയർ ആൺ കുട്ടികളുടെയും സീനിയർ പെൺകുട്ടികളുടെയും വിഭാഗത്തിലാണ് ചക്കാലക്കൽ ഹയർ സെക്കണ്ടറി സ്‌കൂൾ ഇരട്ട വിജയം നേടിയത്. ആൺ കുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗത്തിൽ എം ജെ ഹയർ സെക്കണ്ടറി സ്‌കൂളിനാണ് രണ്ടാം സ്‌ഥാനം . മൂന്നാം സ്ഥാനം നേടിയത് ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്‌കൂൾ കരുവൻപൊയിലാണ്.