സമ്മോഹനം-2024; ജി എച്ച് എസ് എസ് നരിക്കുനി, അൻപതാം വാർഷികാഘോഷങ്ങൾക്ക് തുടക്കമായി
നരിക്കുനി |നരിക്കുനി ഗവ: ഹയർസെക്കണ്ടറി സ്‌കൂൾ അൻപതാം വാർഷികം സമ്മോഹനം-2024 ആഘോഷപരിപാടികൾക്ക് തുടക്കമായി. പ്രമുഖ സാഹിത്യകാരനും മലയാളം സർവ്വകലാശാല മുൻ വൈസ് ചാൻസലറുമായ ജയകുമാർ IAS ഒരുവർഷം നീളുന്ന പരിപാടികളുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. സ്കൂളുകളിൽ ആഘോഷത്തിന്റെ പേരിൽ നടത്തുന്ന ആർഭാഢങ്ങൾ മാറ്റിവെച്ച് ആ പണം അധ്യാപകർക്കും രക്ഷിതാക്കൾക്കും പരിശീലനം നൽകാൻ വിനിയോഗിക്കണമെന്ന് അദ്ദേഹം പ്രസ്താവിച്ചു.
കോഴിക്കോട് ജില്ലാ പഞ്ചായത്ത് അംഗം ഐ പി രാജേഷ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ നിഷാ പുരുഷോത്തമൻ ലോഗോ പ്രകാശനം ചെയ്തു. നരിക്കുനി പഞ്ചായത്ത് പ്രസിഡന്റ് ജൗഹർ പൂമംഗലം, ജനപ്രതിനിധികളായ ഷിഹാന രാരപ്പൻ കണ്ടി, സി പി ലൈല, ടി കെ സുനിൽകുമാർ, മൊയ്തി നെരോത്ത്, അബ്ദുൽ മജീദ് തലപ്പൊയിൽ, പി ടി എ പ്രസിഡന്റ് അബ്ദുൽ സലാം വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ കെ മിഥിലേഷ്, യു കെ ബഷീർ, എ ജാഫർ, ഗണേശൻ ചാലിൽ, പി ശിവാനന്ദൻ, ഒ പി മുഹമ്മദ് ഇഖ്ബാൽ, ബാലകൃഷ്ണൻ, പി കെ നൗഷാദ്, സിദ്ദീഖ് കടന്നലോട്ട് തുടങ്ങിയവർ സംസാരിച്ചു. പ്രിൻസിപ്പൽ അബ്ദുൽ ഗഫൂർ കെ കെ സ്വാഗതവും എച്ച് എം രാജേശ്വരി ബി പി നന്ദിയും പറഞ്ഞു.