ജോലിക്കിടെ കോണിയിൽ നിന്ന് വീണ് പരുക്കേറ്റ യുവാവ് മരിച്ചു
നരിക്കുനി | ജോലിക്കിടെ കോണിയിൽ നിന്ന് വീണ് പരുക്കേറ്റ യുവാവ് മരിച്ചു. കൊടോളി പുത്തരി പിലാക്കിൽ ഹുസൈന്റെ മകൻ ബാസിത് (26) ആണ് മരണപ്പെട്ടത്. ഇന്ന് ഉച്ചയോടെ പാലങ്ങാട് വെച്ചാണ് അപകടം സംഭവിച്ചത്. പെയിന്റിംഗ് ജോലിക്കിടെ കോണിയിൽ നിന്ന് താഴേക്ക് വീഴുകയായിരുന്നു. ഉടൻതന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.