നരിക്കുനിയിൽ ഐസൊലേഷൻ വാർഡ് ഉദ്ഘാടനം നാളെ
നരിക്കുനി | കേരള സർക്കാരിന്റെ ജനകീയ ആരോഗ്യ നയത്തിന്റെ ഭാഗമായി നിർമിച്ച നരിക്കുനി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഐസൊലേഷൻ വാർഡ് ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നാളെ നിർവഹിക്കും. വൈകിട്ട് 3.30നാണ് ചടങ്ങ് നടക്കുന്നത്. ആരോഗ്യമന്ത്രി വീണാ ജോർജ് അധ്യക്ഷത വഹിക്കും. കൊടുവള്ളി നിയമസഭാംഗം എം കെ മുനീർ മുഖ്യാതിഥിയായി പങ്കെടുക്കും. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ: രാജേന്ദ്രൻ എൻ റിപ്പോർട്ട് അവതരിപ്പിക്കും.