ഫെബ്രുവരി 19നും 20നും ജലവിതരണം ഭാഗികമായി മുടങ്ങും
കോഴിക്കോട് | ചക്കിട്ടപ്പാറ വൈദ്യുത സബ് സ്റ്റേഷനിൽ വാർഷിക അറ്റകുറ്റപണികൾ നടക്കുന്നത് കാരണം പവർസപ്ലൈ ഇല്ലാത്തതിനാൽ ഫെബ്രുവരി 19, 20 തിയ്യതികളിൽ കേരള ജല അതോറിറ്റിയുടെ പെരുവണ്ണാമൂഴി ജല ശുദ്ധീകരണശാലയിൽ നിന്നുള്ള ജലവിതരണം പൂർണ്ണമായി മുടങ്ങുന്നതിനാൽ കോഴിക്കോട് കോർപ്പറേഷനിലും ഫറോക്ക് മുൻസിപാലിറ്റിയിലും, ബാലുശ്ശേരി, നന്മണ്ട, നരിക്കുനി, കാക്കൂർ, ചേളന്നൂർ, കക്കോടി, തലക്കുളത്തൂർ,കുരുവട്ടൂർ, കുന്ദമംഗലം, പെരുവയൽ, പെരുമണ്ണ, ഒളവണ്ണ,കടലുണ്ടി പഞ്ചായത്തുകളിലും ജലവിതരണം ഭാഗികമായി മുടങ്ങും. ഉപഭോക്താക്കൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, കേരള ജല അതോറിറ്റി, ഹെഡ് വർക്ക്സ് സബ് ഡിവിഷൻ പെരുവണ്ണാമൂഴി, കോഴിക്കോട് അറിയിച്ചു.