പാർപ്പിട മേഖലക്ക് മുൻതൂക്കം നൽകി ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്
ചേളന്നൂർ | പാർപ്പിട മേഖലക്ക് മുൻതൂക്കം നൽകി ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു. 2024 – 25 സാമ്പത്തിക വർഷത്തെ ജെൻഡർ ബജറ്റ് ആണ് അവതരിപ്പിച്ചത്. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിഹാന രാരപ്പൻകണ്ടി ബജറ്റ് അവതരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി സുനിൽകുമാർ അധ്യക്ഷത വഹിച്ചു.
ആരോഗ്യ മേഖലക്ക് 1,25,00000 രൂപയും പാർപ്പിട മേഖലയിൽ 1,60,00000 രൂപ, വ്യവസായമേഖല 40,00000 രൂപ, കാർഷിക മേഖല 35,00000 രൂപ, ക്ഷീരവികസന മേഖല 16,00000 രൂപ, വനിതാക്ഷേമ പദ്ധതിക്ക് 40,00000 രൂപ, പട്ടികജാതി പട്ടിക വർഗം മേഖലക്ക് 65,00000 രൂപ, ഭിന്നശേഷി വയോജന പദ്ധതികൾക്കായി 44,00000 രൂപ, ശുചിത്വം മാലിന്യ സംസ്കരണ മേഖലക്ക് 36,00000 രൂപയും വകയിരുത്തിയ ബജറ്റാണ് അവതരിപ്പിച്ചത്.
യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സി എം ഷാജി, കെ പി ഷീബ, കെ ടി പ്രമീള, കൃഷ്ണവേണി മാണിക്കോത്ത്, ജൗഹർ പൂമംഗലം, സ്റ്റാൻഡിങ് കമ്മിറ്റി മെമ്പർമാരായ ഹരിദാസൻ ഈച്ചരോത്ത്, സുജ അശോകൻ, സർജാസ് കുനിയിൽ, ബ്ലോക്ക് അംഗങ്ങളായ മോഹനൻ വേലൻ കണ്ടി, എൻ ഫാസിൽ, ബ്ലോക്ക് സെക്രട്ടറി ബിജിൻ പി ജേക്കബ് തുടങ്ങിയവർ സംസാരിച്ചു.