പ്രാദേശികം

“കൂടെ കരുതാം തുണിസഞ്ചി” പദ്ധതിയാരംഭിച്ചു

എളേറ്റിൽ | നോർത്ത് എ.എം.എൽ.പി. സ്കൂളിൽ ലവ് പ്ലാസ്റ്റികിന്റെ ഭാഗമായി കൂടെ കരുതാം തുണിസഞ്ചി പദ്ധതിയാരംഭിച്ചു.

അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾ തയ്യാറാക്കിയ തുണിസഞ്ചികൾ സ്കൂളിന് സമീപത്തുള്ള കടകളിൽ വിതരണംചെയ്തു. നാടിനെ പ്ലാസ്റ്റിക് മാലിന്യവിമുക്തമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പ്രധാനാധ്യാപിക സിന്ധു, സീഡ് കോഡിനേറ്റർ ജോഷ്മിത, അധ്യാപകരായ ആബിദ, സുഹാന, ജിഷ, ഫെബി എന്നിവർ നേതൃത്വംനൽകി.