ACRAST 23; ഇംപൾസ് വാക്ക് പ്രൗഢമായി
നരിക്കുനി | ശാസ്ത്ര സാങ്കേതിക രംഗത്തെ ആധുനിക പുരോഗതികള്‍ എന്ന പ്രമേയത്തില്‍ ജാമിഅ മദീനത്തുന്നൂര്‍ സയന്‍സ് ഓര്‍ബിറ്റ് സംഘടിപ്പിക്കുന്ന സയൻസ് അക്കാദമിക്ക് കോൺഫറൻസിന്റെ ഭാഗമായി ഇംപൾസ് വാക്ക് സംഘടിപ്പിച്ചു.
ഡൽഹി യൂനിവേഴ്സിറ്റി, കാലിക്കറ്റ് എൻ ഐ ടി, പോണ്ടിച്ചേരി സെൻട്രൽ യൂനിവേഴ്സിറ്റി, കേരള ഫാർമസി അക്കാദമി, മർകസ് യുനാനി മെഡിക്കൽ കോളേജ്, മലബാർ ക്രിസ്ത്യൻ കോളേജ് തുടങ്ങി നിരവധി കേന്ദ്രങ്ങളിൽ ഇംപൾസ് വാക്ക് നടന്നു. സിറാജുൽ ഉലമ ഹൈദ്രോസ് മുസ്‌ലിയാർ, സയ്യിദ് അബ്ദുസ്വബൂർ തങ്ങൾ, ബഷീർ ഫൈസി വെണ്ണക്കോട്, ഡോ.അബ്ദുൽ അസീസ് ഫൈസി ചെറുവാടി തുടങ്ങിയവർ വിവിധയിടങ്ങളിലായി ഇംപൾസ് വാക്കിൽ സംബന്ധിച്ചു.
സയൻസ് അക്കാദമിക്ക് കോൺഫറൻസ് ഈ മാസം 24 ന് നരിക്കുനി ബൈത്തുൽ ഇസ്ലയിൽ വെച്ച് നടക്കും. കോൺഫറൻസിനോടനുബന്ധിച്ച് സയൻസ് എക്സിബിഷനുകൾ, വെബിനാറുകൾ, പാനൽ ഡിസ്കഷൻ ,വർക്ക് ഷോപ്പുകൾ തുടങ്ങി നിരവധി പരിപാടികൾ സംഘടിപ്പിക്കും.