അനൂപ് സ്മാരക അങ്കണവാടിക്കെട്ടിടം ഉദ്ഘാടനം
മടവൂർ | ഗ്രാമപഞ്ചായത്ത് ആറാം വാർഡിലെ മേൽപള്ളിത്താഴം അങ്കണവാടിക്കായി നിർമാണം പൂർത്തീകരിച്ച വലിയോളി പടിക്കൽ അനൂപ് സ്മാരക കെട്ടിടം എം.കെ. മുനീർ എം.എൽഎ. ഉദ്ഘാടനം ചെയ്തു.
അകാലത്തിൽ മരിച്ച മകന്റെ സ്മരണയ്ക്കായി വലിയോളിപ്പടിക്കൽ അരവിന്ദ കുറുപ്പ് വിലയ്ക്കുവാങ്ങി പഞ്ചായത്തിന് കൈമാറിയ സ്ഥലത്താണ് കെട്ടിടം നിർമിച്ചത്. ചടങ്ങിൽ ബ്ലോക്ക് ഡിവിഷൻ മെമ്പർ ഷിൽന ഷിജു അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. എം. അഷ്‌റഫ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സന്തോഷ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ ഷക്കീല ബഷീർ, സോഷ്മ സുർജിത്, ഷൈനി തായാട്ട്, ബ്ലോക്ക് മെമ്പർ സലീന സിദ്ദീക്കലി, വാർഡ് മെമ്പർ പി.കെ.ഇ. ചന്ദ്രൻ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ രാഘവൻ അടുക്കത്ത്, സിറാജ് ചെറുവലത്ത്, സി.ബി. നിഖിത, ഇ.എം. വാസുദേവൻ, അസിസ്റ്റന്റ് എൻജിനീയർ ഫൈറൂസ്, ഐ.സി.ഡി.എസ് സൂപ്പർവൈസർ വിജില, കെ. രാമചന്ദ്രൻ, പയറ്റാത്ത് ചന്ദ്രൻ, എ. വിജയൻ വാസുദേവൻ നമ്പൂതിരി എന്നിവർ സംസാരിച്ചു.