സ്നേഹക്കൂട്-2023 ; വയോജന ഗ്രാമസഭയും സംഗമവും
നരിക്കുനി |ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ വയോജന ഗ്രാമസഭയും സംഗമവും നടത്തി. സ്നേഹക്കൂട് എന്ന നാമകരണത്തിൽ മൂർഖൻകുണ്ട് സ്‌കൂളിൽ സംഘടിപ്പിച്ച പരിപാടി വയോജനങ്ങൾക്ക് ഹൃദ്യമായ അനുഭവം സമ്മാനിച്ചു. വിവിധ കലാപരിപാടികൾ അരങ്ങേറി. ഗ്രാമപ്പഞ്ചായത്ത് വൈസ്പ്രസിഡന്റ് സി പി ലൈലയുടെ അധ്യക്ഷതയിൽ പ്രസിഡന്റ് ജൗഹർ പൂമംഗലം ഉദ്ഘാടനം ചെയ്തു.