അഹമ്മദ് ദേവർകോവിലും ആന്റണി രാജുവും രാജിവെച്ചു
തിരുവനന്തപുരം | തുറമുഖ പുരാവസ്തു മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിലും ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവും രാജി വെച്ചു. മുന്നണി ധാരണ പ്രകാരം രണ്ടര വർഷം പൂർത്തീകരിച്ചാണ് ഇരുവരും രാജി സമർപ്പിച്ചത്. ദേവർകോവിലിന് പകരക്കാരനായി കടന്നപ്പള്ളി രാമചന്ദ്രനും ആന്റണി രാജുവിന് പകരക്കാരനായി ഗണേഷ് കുമാറും ചുമതലയേൽക്കുമെന്നാണ് സൂചനകൾ.