ഡിജി കേരളം : വളണ്ടിയർ രജിസ്ട്രേഷൻ ആരംഭിച്ചു
സംസ്ഥാന സർക്കാരിന്റെ ഡിജി കേരളം പദ്ധതിയിൽ വളണ്ടിയറാവാൻ അവസരം. https://digikeralam.lsgkerala.gov.in/ എന്ന ലിങ്കിലൂടെ രജിസ്റ്റർ ചെയ്യാം. രജിസ്ട്രേഷനായി അപേക്ഷിക്കുന്നവരുടെ അടിസ്ഥാന വിവരങ്ങളും ഫോട്ടോയും അപ്‌ലോഡ് ചെയ്താൽ മതിയാകും.
വിവര സാങ്കേതിക വിദ്യയുടെ ഗുണഫലങ്ങൾ എല്ലാവർക്കും ലഭ്യമാക്കുന്നതിനുള്ള സർക്കാരിന്റെ ദൗത്യമാണ് ‘ഡിജി കേരളം’ പദ്ധതി. സമൂഹത്തിലെ നാനാ തുറയിലുള്ള ജനവിഭാഗങ്ങളും അടിസ്ഥാന ഡിജിറ്റൽ സാക്ഷരത ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. സാധാരണക്കാരുടെയും ദുർബല ജനവിഭാഗങ്ങളുടെയും ശാക്തീകരണം ഡിജിറ്റൽ സാക്ഷരതയിലൂടെ ഉറപ്പാക്കും.
സ്മാർട്ട് ഫോൺ കൈകാര്യം ചെയ്യാനറിയുന്ന മുഴുവൻ ആളുകൾക്കും വളണ്ടിയറാവാൻ അവസരം ലഭിക്കും. പരിശീലനം ലഭിക്കുന്ന വളണ്ടിയർമാർ വഴിയാണ് പദ്ധതി യാഥാർത്ഥ്യമാക്കുക