സംസ്ഥാന സ്കൂൾ കലോത്സവം തൃശ്ശൂരിൽ; കായികമേള തിരുവനന്തപുരത്ത്
ന്യൂസ് ഡെസ്ക് | സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇത്തവണ തൃശ്ശൂർ ആതിഥേയത്വം വഹിക്കും. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് തീരുമാനം. കായികമേള തിരുവനന്തപുരത്തും, ശാസ്ത്രമേള പാലക്കാടും, സ്പെഷ്യൽ സ്കൂൾ മേള മലപ്പുറത്തും നടക്കും.
മുൻ വർഷങ്ങളിലേതുപോലെ ഒളിമ്പിക്സ് മാതൃകയിലായിരിക്കും കായികമേള ഇത്തവണയും സംഘടിപ്പിക്കുന്നത്.