ആശ്വാസ് ധനസഹായ വിതരണവും അവാർഡ് ദാനവും
നരിക്കുനി | കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നരിക്കുനി യൂണിറ്റ് ആശ്വാസ് മരണാനന്തര ധനസഹായ വിതരണവും ജില്ലാ നേതാക്കൾക്കുള്ള സ്വീകരണവും ഉന്നത വിജയികൾക്കുള്ള അവാർഡ് ദാനവും സംഘടിപ്പിച്ചു. കെ വി വി എ എസ് ജില്ലാ പ്രസിഡണ്ട് പി കെ ബാപ്പു ഹാജി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് പി കെ നൗഷാദ് അലി അധ്യക്ഷത വഹിച്ചു. നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജൗഹർ പൂമംഗലം, ജില്ലാ ജനറൽ സെക്രട്ടറി വി. സുനിൽകുമാർ , യൂത്ത് വിംഗ് സംസ്ഥാന പ്രസിഡണ്ട് സലീം രാമനാട്ടുകര,അഷ്റഫ് മൂത്തേടത്ത് .അമീർമുഹമ്മദ് ഷാജി .എ.വി.എം കബീർ, എം.ബാബുമോൻ, പി.ടി.എ.ലത്തീഫ്, എന്നിവർ സംസാരിച്ചു. യൂണിറ്റ് ജനറൽ സെക്രട്ടറി ടി.കെ.അബ്ദുൽ സലാം സ്വാഗതവും സത്യൻ പി.കെ നന്ദിയും പറഞ്ഞു.