നെടിയനാട് ബദ്‌രിയ്യ പുതിയ ക്യാമ്പസ് നാടിന് സമർപ്പിച്ചു
നരിക്കുനി | നെടിയനാട് ബദ്‌രിയ്യ പുതിയ ക്യാമ്പസിന്റെ ഉദ്ഘാടനം കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ നിർവഹിച്ചു.
അത്തിക്കോട് പള്ളിയുടെ പരിസരത്താണ് പുതിയ ക്യാമ്പസ് ആരംഭിച്ചത്.
ചടങ്ങിൽ കേരള ഹജ്ജ് കമ്മിറ്റി ചെയർമാനും ബദ്‌രിയ്യ പ്രസിഡന്റുമായ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. ടി കെ അബ്ദുറഹ്മാൻ ബാഖവി, കെ ആലിക്കുട്ടി ഫൈസി, സി എം മുഹമ്മദ് അബൂബക്കർ സഖാഫി, വാരാമ്പറ്റ മുഹിയുദ്ധീൻ മുസ്‌ലിയാർ, ടി എ മുഹമ്മദ് അഹ്‌സനി, ടി കെ മുഹമ്മദ് ദാരിമി, പി വി അഹ്‌മദ് കബീർ എളേറ്റിൽ, സി കെ ഫാറൂഖ് സഖാഫി, ജൗഹർ പൂമംഗലം, സികെ സലിം, ടി രാജു, മൊയ്‌തി നെരോത്ത്, ചന്ദ്രൻ, അബ്ദുൽ മജീദ്, കെ മുഹമ്മദ് ഹാജി, കെ ബീരാൻ കോയ മാസ്റ്റർ, ഫസൽ സഖാഫി നരിക്കുനി തുടങ്ങിവർ സംബന്ധിച്ചു.
അധ്യയന വർഷത്തിൽ പഠന പാഠ്യേതര വിഷയങ്ങളിൽ മികച്ച മുന്നേറ്റം കാഴ്‌ച വെച്ച സുഹൈൽ ചേളന്നൂർ, ഇയാസ് പടനിലം എന്നീ വിദ്യാർത്ഥികൾക്ക് യഥാക്രമം സി ഉസ്താദ് മെമ്മോറിയൽ അവാർഡും പി പി ഉസ്താദ് മെമ്മോറിയൽ അവാർഡും, ദർസ് പഠനത്തോടൊപ്പം എസ് എസ് എൽ സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് വാങ്ങിയ റസീൻ കൽത്തറക്കുള്ള പ്രത്യേക ഉപഹാരവും സമ്മാനിച്ചു. വിവിധ വിദ്യാഭ്യാസ കാരുണ്യ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന ഐഡിയൽ ഗ്രൂപ്പ് ഫോർ എഡ്യൂക്കേഷൻ ആൻഡ് ചാരിറ്റിയുടെ പുതിയ ലോഗോ പ്രകാശനവും ഇതോടൊപ്പം നടന്നു.