പ്രാദേശികം

നരിക്കുനിയിലും പരിസരപ്രദേശങ്ങളിലും വാഹനങ്ങളിൽ നിന്ന് ബാറ്ററി മോഷ്ടിക്കുന്നത് പതിവാകുന്നു

നരിക്കുനി | നരിക്കുനിയിലും പരിസരപ്രദേശങ്ങളിലും വാഹനങ്ങളിൽ നിന്ന് ബാറ്ററി മോഷ്ടിക്കുന്നത് പതിവാകുന്നു. കഴിഞ്ഞ ദിവസം നെല്ല്യേരിത്താഴത്ത് നിർത്തിയിട്ട ലോറിയുടെ ബാറ്ററി മോഷണം പോയതാണ് അവസാന സംഭവം.

ഏതാനും ആഴ്ചകൾക്ക് മുമ്പ്‌ നെടിയനാട് ഭാഗത്തുനിന്നും വീട്ടിൽ നിർത്തിയിട്ട ഓട്ടോയിൽനിന്നും ബാറ്ററി മോഷ്ടിച്ചിരുന്നു. കഴിഞ്ഞയാഴ്ച ഇതിനടുത്തപ്രദേശത്തുനിന്നും ഓട്ടോയുടെ ബാറ്ററി മോഷ്ടിക്കാൻശ്രമംനടന്നു.

ബൈക്കിലെത്തി ഒരാൾ കാവൽനിൽക്കുകയും കൂട്ടാളികൾ മോഷ്ടിക്കുകയും ചെയ്യുന്നരീതിയാണെന്ന് നാട്ടുകാർ സംശയിക്കുന്നു.

കഴിഞ്ഞദിവസം ബാറ്ററി മോഷണംപോയ ലോറിയ്ക്കടുത്ത് സംശയകരമായരീതിയിൽ ബൈക്കിൽ മൂന്നുപേരെ കണ്ടിരുന്നതായി നാട്ടുകാർ പറയുന്നു.