ആലിക്കുട്ടി മുസ്ലിയാരുടെ ഖബറടക്കം നാളെ രാവിലെ
അല്പം മുമ്പ് അന്തരിച്ച സമസ്ത ഇ കെ വിഭാഗം ജനറൽ സെക്രട്ടറി കെ ആലിക്കുട്ടി മുസ്ലിയാരുടെ ഖബറടക്കം നാളെ (വെള്ളി) രാവിലെ 10 ന് തിരൂർക്കാട് ജുമുഅ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ഇന്ന് ഉച്ചക്ക് ശേഷം തിരൂര്‍ക്കാട്ടെ വസതിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. 81 വയസ്സായിരുന്നു.
2016 ലാണ് അദ്ദേഹം സമസ്ത ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത്. ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് വൈസ് പ്രസിഡന്റ്, സുപ്രഭാതം ദിനപത്രം വൈസ് ചെയർമാൻ, സംസ്ഥാന മുസ്ലിം ഓര്‍ഫനേജ് കോര്‍ഡിനേഷന്‍ കമ്മിറ്റി വൈസ് പ്രസിഡന്റ്, കാസർഗോഡ് ജില്ലാ ഖാസി, പട്ടിക്കാട് ജാമിഅ നൂരിയ അറബിക് കോളജ് പ്രിന്‍സിപ്പല്‍ തുടങ്ങിയ നിലകളിലും പ്രവർത്തിച്ചുവരികയായിരുന്നു.
2003 മുതല്‍ 2006 വരെ കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാനായിരുന്നു. 2006 മുതല്‍ 2009 വരെ ഇന്ത്യാ ഹജ്ജ് കമ്മിറ്റി വൈസ് ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

