പ്രാദേശികം

സി എം കിഡ്സ് സ്കോളർഷിപ് ജേതാക്കൾക്ക് അനുമോദനം ശനിയാഴ്ച

നരിക്കുനി ഗ്രാമപഞ്ചായത്തിലെ സി എം കിഡ്സ് സ്കോളർഷിപ്പ് വിജയികൾക്കായുള്ള അനുമോദന ചടങ്ങ് ‘ഹൃദയപൂർവം’ ജൂലൈ 25ന് ശനിയാഴ്ച വൈകീട്ട് മൂന്ന് മണിക്ക് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.പി. ലൈല ഉദ്ഘാടനം ചെയ്യു. വൈസ് പ്രസിഡന്റ് ജൗഹർ പൂമംഗലം അധ്യക്ഷത വഹിക്കും. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സഫീന ബഷീർ പങ്കെടുക്കും. വിദ്യാർത്ഥികളുടെ മികവിനെ ആദരിക്കുന്ന അനുമോദന പരിപാടിയിലേക്ക് മുഴുവൻ ആളുകളുടെയും സാന്നിധ്യവും സഹകരണവും സംഘാടകർ അഭ്യർത്ഥിച്ചു.