വാട്ടര്‍ മീറ്ററുകള്‍ സുരക്ഷിതമാക്കാൻ നിർദേശം
വാട്ടര്‍ മീറ്ററുകള്‍ ഉപഭോക്താക്കള്‍ വൃത്തിയായും സുരക്ഷിതമായും സൂക്ഷിക്കണമെന്ന് കേരള ജല അതോറിറ്റി അധികൃതര്‍ അറിയിച്ചു. മീറ്റര്‍ ചേംബറുകളില്‍ വെള്ളം കെട്ടിനില്‍ക്കുന്നതും ചളി അടിഞ്ഞുകൂടുന്നതും ഒഴിവാക്കണം. ഈര്‍പ്പമുള്ള സ്ഥലമായതിനാല്‍ മീറ്റര്‍ ബോക്‌സിനുള്ളില്‍ ഇഴജന്തുക്കള്‍ താവളമാക്കുന്നത് സൂക്ഷിക്കണം. വളര്‍ത്തുമൃഗങ്ങളുടെ കൂട് മീറ്റര്‍ ചേംബറിനടുത്തുണ്ടെങ്കില്‍ മാറ്റിസ്ഥാപിക്കണം. കുറ്റമറ്റ ബില്ലിങ് ഉറപ്പാക്കാന്‍ സുരക്ഷിതവും വ്യക്തവുമായ രീതിയില്‍ മീറ്റര്‍ റീഡിങ് എടുക്കാന്‍ സൗകര്യമൊരുക്കണമെന്നും കോഴിക്കോട് പബ്ലിക് ഹെല്‍ത്ത് ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അഭ്യര്‍ഥിച്ചു.

