കോഴിക്കോട് നഗരത്തിൽ ഇന്ന് രാവിലെ മുതൽ ഗതാഗത നിയന്ത്രണം
കോഴിക്കോട് നഗരത്തിൽ ഇന്ന് രാവിലെ പത്ത് മണി മുതൽ പ്രത്യേക ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. വിദ്യാർത്ഥി സംഘടനയുടെ ഇൻകം ടാക്സ് ഓഫീസിലേക്കുള്ള മാർച്ചിനെ തുടർന്നാണ് ഗതാഗത നിയന്ത്രണം.
പാവങ്ങാട് ഭാഗത്തു നിന്നും നഗരത്തിലേക്ക് വരുന്ന വാഹനങ്ങൾ വെസ്റ്റ് ഹിൽ ചുങ്കം വഴി എരഞ്ഞിപ്പാലം – സരോവരം – അരയിടത്തുപാലം വഴിയും, സിവിൽ സ്റ്റേഷൻ ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ എരഞ്ഞിപ്പാലം – സരോവരം – അരയിടത്തുപാലം വഴിയും നഗരത്തിലേക്ക് പ്രവേശിക്കേണ്ടതാണ്. തിരിച്ച് നഗരത്തിൽ നിന്നും പാവങ്ങാട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ അരയിടത്തുപാലം – എരഞ്ഞിപ്പാലം വഴിയും സിവിൽ സ്റ്റേഷൻ ഭാഗത്തേക്ക് തൊണ്ടയാട് – മലാപ്പറമ്പ് വഴിയും സഞ്ചരിക്കണം. ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ യാത്രക്കാർ നിർദേശങ്ങൾ പാലിക്കണമെന്ന് കോഴിക്കോട് സിറ്റി പോലീസ് അറിയിച്ചു.

