ജില്ലാ വാർത്തകൾ

മെഡിക്കൽകോളേജ് അത്യാഹിത വിഭാഗം ഇന്നുമുതൽ പുതിയ ബ്ലോക്കിൽ വീണ്ടും പ്രവർത്തിക്കും

കോഴിക്കോട് | തീപിടിത്തത്തെ തുടർന്ന് അടച്ചുപൂട്ടിയിരുന്ന ഗവ. മെഡിക്കൽ കോളജ് പി എം എസ് എസ്‌ വൈ സർജിക്കൽ സൂപ്പർ സ്‌പെഷ്യലിറ്റി ബ്ലോക്കിലെ അത്യാഹിത വിഭാഗം ഇന്ന് മുതൽ വീണ്ടും പ്രവർത്തനം ആരംഭിക്കുന്നു. ഇതിനാവശ്യമായ ഒരുക്കങ്ങൾ പൂർത്തിയായിട്ടുണ്ട്. വാർഡുകൾ 27ന് പ്രവർത്തന സജ്ജമാകും.

കലക്ടറുടെ നേതൃത്വത്തിലുള്ള സാങ്കേതിക സമിതി കെട്ടിടത്തിന്റെ സുരക്ഷാ കാര്യങ്ങൾ വിശദമായി പരിശോധിച്ചതിന് ശേഷമാണ് പ്രവർത്തനം പുനരാരംഭിക്കാൻ അനുമതി ലഭിച്ചത്. കഴിഞ്ഞ മേയ് 2നും 5നും ഉണ്ടായ തീപിടിത്തങ്ങളെയാണ് തുടർന്ന് ബ്ലോക്ക് അടച്ചിരുന്നത്. അത്യാഹിത വിഭാഗം പ്രവർത്തനം തുടങ്ങുന്നതോടെ 5 അടിയന്തിര ശസ്ത്രക്രിയ തിയറ്ററുകളും വീണ്ടും ഉപയോഗത്തിനായി തുറന്നു കൊടുക്കും.