ജില്ലാ വാർത്തകൾ

ലീഗല്‍ സര്‍വീസസ് ക്ലിനിക് ഉദ്ഘാടനം നാളെ

കോഴിക്കോട് | സൈനികര്‍ക്കും വിമുക്തഭടന്മാര്‍ക്കും അവരുടെ ആശ്രിതര്‍ക്കും സൗജന്യ നിയമസഹായം ലഭ്യമാക്കുന്ന നാഷണല്‍ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ പദ്ധതിയായ ‘വീര്‍ പരിവാര്‍ സഹായതാ യോജന-2025’ന്റെ ഭാഗമായി ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ നേതൃത്വത്തിലുള്ള ലീഗല്‍ സര്‍വീസസ് ക്ലിനിക്കിന്റെ ഉദ്ഘാടനം നാളെ രാവിലെ 10ന് ജില്ലാ സൈനിക ക്ഷേമ ഓഫീസ് ഓഡിറ്റോറിയത്തില്‍ നടക്കും. പരിപാടിയില്‍ ജില്ലയിലെ എല്ലാ വിമുക്ത ഭടന്മാരും ആശ്രിതരും പങ്കെടുക്കണമെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0495 2771881.