പ്രാദേശികം

ജൈവവൈവിധ്യ രജിസ്റ്റർ രണ്ടാം ഭാഗം പ്രകാശനം 22ന്

നരിക്കുനി | നരിക്കുനി ഗ്രാമപഞ്ചായത്തിന്റെ ജൈവവൈവിധ്യ രജിസ്റ്റർ രണ്ടാം പതിപ്പിന്റെ പ്രകാശനം 22ന് ശനിയാഴ്ച രാവിലെ 11:30 ന് അവറാൻ മാസ്റ്റർ സ്മാരക കമ്മ്യൂണിറ്റി ഹാളിൽ എം. കെ. രാഘവൻ എം.പി നിർവഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജൗഹർ പൂമംഗലം അധ്യക്ഷനാവും. ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി സുനിൽകുമാർ മുഖ്യാതിഥിയായി പങ്കെടുക്കും.