ജലക്ഷാമത്തെ പ്രതിരോധിക്കാൻ മഴക്കുഴിയുമായി കുരുന്നുകൾ
പുല്ലാളൂർ | വേനൽക്കാലത്തെ ജലക്ഷാമം പ്രതിരോധിക്കാൻ പുല്ലാളൂർ എ.എൽ.പി. സ്കൂളിലെ സീഡ് ക്ലബ്ബ് തുടക്കംകുറിച്ചു. മഴക്കുഴികളുടെ നിർമാണത്തിന് വിദ്യാലയത്തിലെ എക്സിക്യുട്ടീവ് അംഗം ജുവൈരിയ നേതൃത്വംനൽകി. പദ്ധതിയുടെ ഭാഗമായി കുട്ടികളുടെ വീടുകളിലും മഴക്കുഴികൾ നിർമിച്ചുതുടങ്ങി. അധ്യാപകരും എം.പി.ടി.എ. സറീന, രക്ഷിതാക്കൾ, സീഡ് വിദ്യാർഥികളായ ശ്രീക്കുട്ടി, ശരണ്യ, അഷ്ഹർ തൻ ഹറന, ദേവ്ന, ഇസ്ബ, ഹാദി, നസ്രി, നിയ, ആയിഷ സബ മിൻഹ, ഗൗരി തുടങ്ങിയവരും പങ്കെടുത്തു.