പ്രാദേശികം

എസ് ടി യു നരിക്കുനി പഞ്ചായത്ത് കൺവെൻഷൻ

നരിക്കുനി | എസ് ടി യു നരിക്കുനി പഞ്ചായത്ത് കൺവെൻഷൻ മണ്ഡലം പ്രസിഡണ്ട് കെ കെ സലാം ഉദ്ഘാടനം ചെയ്തു. പി കെ ബഷീർ അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി എ ജാഫർ, പഞ്ചായത്ത് നിരീക്ഷകൻ എം പി സുലൈമാൻ ഹാജി, വാർഡ് മെമ്പർ സി കെ സലിം, എം സി ഇബ്രാഹിം എന്നിവർ പ്രസംഗിച്ചു.

ഫെഡറേഷൻ ഭാരവാഹികളായ അഷ്റഫ് മുട്ടാഞ്ചേരി, സൈനുദ്ദീൻ, പി സിദ്ദീഖ് ഹഫ്സ ടീച്ചർ, റൂബി നരിക്കുനി, ഫൗസിയ പാലങ്ങാട് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
ജനുവരി 7 ന് കൊടുവളളിയിൽ നടക്കുന്ന യൂനിറ്റ് റൈഡ് വിജയിപ്പിക്കാൻ യോഗം പദ്ധതികൾ ആ സൂത്രണം ചെയ്തു.
പഞ്ചായത്ത് ജന.സെക്രട്ടറി എം പി അബ്ദുൽ മജീദ് സ്വാഗതവും ട്രഷറർ എം അബ്ദുറഹിമാൻ നന്ദിയും പറഞ്ഞു.