പ്രാദേശികം

വയോജനങ്ങൾക്കായുള്ള പ്രവർത്തനങ്ങൾ പ്രഹസനാമാവരുതെന്ന് വയോഗ്രാമസഭ

നരിക്കുനി |വയോജനങ്ങൾക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങൾ വെറും പ്രഹസനമായി ഒതുങ്ങിപ്പോകരുതെന്ന് നരിക്കുനി ഗ്രാമപഞ്ചായത്ത് വയോഗ്രാമസഭ അധികൃതരോട് ആവശ്യപ്പെട്ടു.
ഒട്ടേറെ പദ്ധതികൾ വയോജനങ്ങളുടെ ക്ഷേമത്തിനായി നിലവിലുണ്ടെങ്കിലും പ്രായമായവരിലേക്ക് അവയൊന്നും എത്തിക്കുന്ന കാര്യത്തിൽ ഉത്തരവാദിത്തപ്പെട്ടവരുടെ ഭാഗത്തുനിന്ന് വേണ്ടത്ര പ്രായോഗിക പ്രവർത്തനങ്ങൾ നടക്കുന്നില്ലെന്ന് വയോഗ്രാമസഭ കുറ്റപ്പെടുത്തി.
ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുനിൽകുമാർ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡണ്ട് ജൗഹർ പൂമംഗലം ഗ്രാമസഭ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷിഹാന രാ രപ്പൻകണ്ടി , ഉമ്മു സൽമ , അബ്ദുൽ മജീദ്, ചന്ദ്രൻ കെ കെ, മിനി വി പി . പഞ്ചായത്ത് സെക്രട്ടറി സ്വപ്നേഷ് ഒ. മുഹമ്മദ് ആലി ഹാജി, ഗംഗാധരൻ , എ അബ്ദുള്ള എന്നിവർ സംസാരിച്ചു
.