ജില്ലാ വാർത്തകൾ

ബാർബർഷോപ്പ് നവീകരണ ധനസഹായത്തിന് അപേക്ഷിക്കാം

കോഴിക്കോട് | സംസ്ഥാനത്ത് പരമ്പരാഗതമായി ബാർബർ തൊഴിൽ ചെയ്തു വരുന്ന ഒ.ബി.സി വിഭാഗത്തിൽപ്പെട്ടവർക്ക് തൊഴിലിടം നവീകരിക്കുന്നതിന് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന ധനസഹായം ലഭ്യമാക്കുന്ന ബാർബർഷോപ്പ് നവീകരണ ധനസഹായ പദ്ധതിക്ക് 2024-25 വർഷം ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷകന്റെ കുടുംബ വാർഷിക വരുമാനം 2.5 ലക്ഷം രൂപയിൽ അധികരിക്കരുത്. 60 വയസ്സുവരെയുള്ളവർക്ക് അപേക്ഷിക്കാം. www.bwin.kerala.gov.in പോർട്ടൽ മുഖേന ഓൺലൈനായി ജനുവരി 10 നകം സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.egrantz.kerala.gov.inwww.bcdd.kerala.gov.in. കൊല്ലം മേഖലാ ഓഫീസ് – 0474 2914417, എറണാകുളം മേഖലാ ഓഫീസ് – 0484 2429130, പാലക്കാട് മേഖലാ ഓഫീസ് – 0491 2505663, കോഴിക്കോട് മേഖലാ ഓഫീസ് – 0495 2377786.