കർഷകർക്കൊരു കൈതാങ്ങായി വിള ഇൻഷുറൻസ് പദ്ധതി
നരിക്കുനി | സംസ്ഥാന വിള ഇൻഷുറൻസ് പദ്ധതിയുടെ ഭാഗമായി നടത്തുന്ന ഇൻഷുറൻസ് കാമ്പയിന്റെ നരിക്കുനി പഞ്ചായത്ത്തല ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജൗഹർ പൂമംഗലം നിർവ്വഹിച്ചു. വൈസ് പ്രസിഡണ്ട് സി പി ലൈല അധ്യക്ഷത വഹിച്ചു. ചെയർമാൻമാരായ മൊയ്തി നെരോത്ത്, സുബൈദ കൂടത്തംകണ്ടി, സുനിൽകുമാർ തേനാറുക്കണ്ടി, മെമ്പർമാരായ ടി രാജു, ഉമ്മു സൽമ ,സി കെ സലിം മിനി പുല്ലങ്കണ്ടി, കൃഷി ഓഫീസർ അനുശ്രീ, എന്നിവർ സംസാരിച്ചു