ജില്ലാ വാർത്തകൾ

വിദ്യാർത്ഥികൾക്ക് ബേപ്പൂർ അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റിൽ വളണ്ടിയർ ആകാം 

കോഴിക്കോട് | സംസ്ഥാന വിനോദ സഞ്ചാര വകുപ്പും ജില്ലാ ഭരണകൂടവും ഡിടിപിസിയും സംയുക്തമായി സംഘടിപ്പിക്കുന്ന ബേപ്പൂർ അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റ് സീസൺ നാലിൽ വളണ്ടിയറായി വിദ്യാർഥികൾക്ക് പ്രവർത്തിക്കാം. താല്പര്യമുള്ള, ടൂറിസം ക്ലബ്ബിലും മറ്റും പ്രവർത്തിക്കുന്ന വിദ്യാർഥികൾ ഡിടിപിസി യുമായി ഡിസംബർ 15 വൈകുന്നേരം 5 മണിക്ക് മുമ്പ് ബന്ധപ്പെടണം. ഫോൺ: 0495-2720012.