ദുര്‍ബലവിഭാഗ പുനരധിവാസം; അപേക്ഷ ക്ഷണിച്ചു
കോഴിക്കോട് | ജില്ലയിലെ കുടുംബവാര്‍ഷിക വരുമാനം 1,00,000 രൂപയില്‍ താഴെയുള്ള, പട്ടികജാതിയിലെ ദുര്‍ബല വിഭാഗത്തിന് (വേടന്‍, നായാടി, കള്ളാടി, അരുന്ധതിയാര്‍. ചക്ലിയ) 2024-25 വര്‍ഷം പഠനമുറി, ഭവന പുനരുദ്ധാരണം, ടോയ്‌ലറ്റ്, കൃഷിഭൂമി, സ്വയംതൊഴില്‍ പദ്ധതികള്‍ക്കായി അപേക്ഷ ക്ഷണിച്ചു. അപേക്ഷ ലഭ്യമാക്കേണ്ട അവസാന തിയ്യതി നവംബര്‍ 30 വൈകീട്ട് അഞ്ച് മണി. നിശ്ചിത മാതൃകയിലുള്ള പൂരിപ്പിച്ച അപേക്ഷയും അനുബന്ധ രേഖകളും അതത് ബ്ലോക്ക് / മുന്‍സിപാലിറ്റി / കോര്‍പറേഷന്‍ പട്ടികജാതി വികസന ഓഫീസുകളില്‍ എത്തിക്കണം. ഫോണ്‍: 0495-2370379.