പ്രാദേശികം

നരിക്കുനി ഗ്രാമപഞ്ചായത്ത് കേരളോത്സവം നവംബർ 27 മുതൽ

നരിക്കുനി | ഗ്രാമപഞ്ചായത്ത് തല കേരളോത്സവം നവംബർ 27ന് ആരംഭിക്കാൻ ഗ്രാമപഞ്ചായത്ത് ഹാളിൽ ചേർന്ന സ്വാഗതസംഘ യോഗത്തിൽ തീരുമാനമായി. മത്സരങ്ങളിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ https://keralotsavam.com എന്ന വെബ്സൈറ്റ് വഴി ഈ മാസം 25ന് വൈകീട്ട് അഞ്ച് മണിക്ക് മുമ്പായി അപേക്ഷ സമർപ്പിക്കണം.

ചെയർമാനായി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജൗഹർ പൂമംഗലം രക്ഷാധികാരികളായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുനിൽകുമാർ, ജില്ലാ പഞ്ചായത്ത് മെമ്പർ ഐ പി രാജേഷ്, വൈസ് ചെയർമാൻമാരായി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി.പി ലൈല, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷിഹാന രാരപ്പക്കണ്ടി, വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ സർജാസ് കുനിയിൽ ,സി ഡി എസ് ചെയർപേഴ്സൺ വത്സല, വർക്കിംഗ് ചെയർമാനായി ആരോഗ്യ വിദ്യഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ സുനിൽ കുമാർ തേനാറുക്കണ്ടി, ജനറൽ കൺവീനറായി സെക്രട്ടറി സ്വപ്നേഷ്, ജോ: കൺവീനറായി ശരൺ ദാസ് എന്നിവരെ തെരഞ്ഞെടുത്തു. ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, രാഷട്രീയ പാർട്ടി പ്രതിനിധികൾ, ക്ലബ് ഭാരവാഹികൾ എന്നിവരെയെല്ലാം ഉൾപ്പെടുത്തിയാണ് വിപുലമായ സ്വാഗത സംഘം രൂപീകരിച്ചത്.