പരപ്പൻപൊയിൽ-കാരക്കുന്നത്ത് റോഡ് നവീകരണപ്രവൃത്തി ടെൻഡർ ചെയ്തു
നരിക്കുനി : പരപ്പൻപൊയിൽ-പുന്നശ്ശേരി-കാരക്കുന്നത്ത് റോഡിന്റെ നവീകരണത്തിന് പ്രവൃത്തി ടെൻഡർ ചെയ്തതായി ഡോ. എം.കെ. മുനീർ എം.എൽ.എ. അറിയിച്ചു. കിഫ്ബിയിൽനിന്ന് അനുവദിച്ചിരുന്ന 45.27 കോടി രൂപ ഉപയോഗിച്ചാണ് നവീകരണം.
പ്രവൃത്തിക്ക് ഭൂമി സൗജന്യമായി ലഭ്യമാക്കിയതിനുശേഷം 2023 ഒക്ടോബറിൽ സാങ്കേതികാനുമതി ലഭ്യമായിരുന്നുവെങ്കിലും വിശദമായ എസ്റ്റിമേറ്റിൽ കിഫ്ബി ഉദ്യോഗസ്ഥരുടെ പരിശോധനയിൽ ഒട്ടേറെ അപാകം കണ്ടെത്തിയതിനാൽ ലഭ്യമായ സാങ്കേതികാനുമതി റദ്ദുചെയ്യുകയും പിന്നീട് റോഡിന്റെ മുഴുവൻ പ്രവൃത്തിയും റീ എസ്റ്റിമേറ്റ് തയ്യാറാക്കി വീണ്ടും സാങ്കേതികാനുമതി ലഭ്യമാക്കുകയായിരുന്നു. 18 മാസമാണ് പ്രവൃത്തി പൂർത്തീകരണകാലയളവ് നിശ്ചയിച്ചിട്ടുള്ളതെന്നും എം.എൽ.എ. അറിയിച്ചു.