ചുരത്തിൽ ഭാരമുള്ള വാഹനങ്ങള്‍ക്ക് നിയന്ത്രണം
താമരശ്ശേരി | ദേശീയപാത 766 ല്‍ താമരശ്ശേരി ചുരത്തിലെ 6, 7, 8 ഹെയർപിൻ വളവുകളില്‍ രൂപപ്പെട്ട കുഴികള്‍ അടയ്ക്കുന്നതിനും 2, 4 വളവുകളിലെ താഴ്ന്ന് പോയ ഇന്റര്‍ലോക്ക് കട്ടകള്‍ ഉയര്‍ത്തുന്നതിനും വേണ്ടി ഒക്ടോബര്‍ ഏഴ് മുതല്‍ 11 വരെ പ്രവൃത്തി നടക്കുന്ന പകല്‍ സമയങ്ങളില്‍ ഭാരമുള്ള വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി.