എം.ബി.ബി.എസ്, ബി.ഡി.എസ് പ്രവേശനം; ഓൺലൈൻ ഓപ്ഷനുകൾ ക്ഷണിച്ചു
തിരുവനന്തപുരം | 2024-25 ലെ എം.ബി.ബി.എസ്, ബി.ഡി.എസ് കോഴ്‌സുകളിലേയ്ക്കുള്ള ഒന്നാം ഘട്ട അലോട്ട്‌മെന്റ് നടപടിക്രമം ആരംഭിച്ചു. പ്രവേശന പരീക്ഷാ കമ്മീഷണർ പ്രസിദ്ധീകരിച്ച മെഡിക്കൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളതും നീറ്റ് യു.ജി 2024 മാനദണ്ഡപ്രകാരം എം.ബി.ബി.എസ്, ബി.ഡി.എസ് കോഴ്‌സുകളിൽ പ്രവേശനത്തിന് യോഗ്യരുമായ വിദ്യാർഥികൾക്ക് ഓപ്ഷൻ രജിസ്റ്റർ ചെയ്യാനുള്ള സൗകര്യം www.cee.kerala.gov.in ൽ ആഗസ്റ്റ് 26ന് രാത്രി11.59 വരെ ലഭിക്കും. ആഗസ്റ്റ് 27ന് താത്ക്കാലിക അലോട്ട്‌മെന്റ് ലിസ്റ്റും, 29ന് അന്തിമ അലോട്ട്‌മെന്റ് ലിസ്റ്റും പ്രസിദ്ധീകരിക്കും. പ്രവേശനവുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവുകളും അലോട്ട്‌മെന്റുമായി ബന്ധപ്പെട്ട വിശദാംശങ്ങളും www.cee.kerala.gov.in ൽ ലഭ്യമാണ്. ഹെൽപ് ലൈൻ: 0471-2525300.
highlight: Phase I Allotment Procedure for MBBS and BDS Courses 2024-25 has started.