മൂവി ക്യാമറ പ്രൊഡക്ഷൻ ഡിപ്ലോമ കോഴ്സ്
തിരുവനന്തപുരം | സംസ്ഥാന സർക്കാരിന്റെ സ്വയംഭരണ സ്ഥാപനമായ കേരള മീഡിയ അക്കാദമി കൊച്ചി, തിരുവനന്തപുരം സെന്ററുകളിൽ നടത്തുന്ന മൂവി ക്യാമറ പ്രൊഡക്ഷൻ ഡിപ്ലോമ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. തിയറിയും പ്രാക്ടിക്കലും ഉൾപ്പെടെ മൂന്നു മാസമാണ് കോഴ്സിന്റെ കാലാവധി. ഓരോ സെന്ററിലും 25 സീറ്റുകൾ ഉണ്ട്. സർക്കാർ അംഗീകാരമുള്ള കോഴ്സിന് 25,000 രൂപയാണ് ഫീസ്. പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് www.keralamediaacademy.org വെബ്‌സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കാം. പ്രായപരിധി ഇല്ല. പ്രമുഖ ക്യാമറ നിർമാണ കമ്പനികളുടെ സാങ്കേതിക സഹായത്തോടെയാണ് കോഴ്സ് രൂപകൽപ്പന ചെയ്തിട്ടുള്ളത്. ലൈറ്റിംഗ്, ലെൻസ്, ചിത്രീകരണം മുതലായവയിൽ ഊന്നൽ നൽകി സമഗ്ര പഠന പദ്ധതിയാണ് വിഭാവനം ചെയ്തിട്ടുള്ളത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 24. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0484-2422275, 9447607073.