തൊഴിൽ

എസ്എസ്‌സി റിക്രൂട്ട്മെന്റ്: സ്റ്റെനോഗ്രാഫർ തസ്തികയിലേക്ക് അപേക്ഷിക്കാം

സ്റ്റെനോഗ്രാഫർ സി, ഡി തസ്തികകളിലേക്ക് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ 2024 ഒക്ടോബർ നവംബർ മാസങ്ങളിൽ നടത്തുന്ന കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. https://ssc.gov.in വെബ്സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. വിശദവിവരങ്ങൾക്ക് www.ssckkr.kar.nic.inhttps://gov.in വെബ്സൈറ്റുകളിൽ ജൂലൈ 26 ന് പ്രസിദ്ധീകരിച്ച നോട്ടിഫിക്കേഷൻ കാണുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 17 രാത്രി 11 മണി.